gnn24x7

ഡല്‍ഹിയിലെ ഐ.ടി.ഒ ജങ്ഷനില്‍ വന്‍ തീപിടുത്തം

0
331
gnn24x7

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഐ.ടി.ഒ ജംഗ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനില്‍ വന്‍ തീപിടുത്തം. ഇന്ന് കാലത്താണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീ പടരാനുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറച്ചു പേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

ഇപ്പോഴും ആറോം വരുന്ന ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തിരക്കു പിടിച്ച ജങ്ഷനാണിത്. ഇവിടെ തീപടരാനുള്ള കാരണം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പരിസരവാസികളെ നിരവധിപെരെ തീപടര്‍ന്ന ബില്‍ഡിംഗില്‍ നിന്നും ഇതിനകം മാറ്റിക്കഴിഞ്ഞു. കുടങ്ങുക്കിടന്നവര്‍ ഉണ്ടോ എന്ന് അന്വേഷണത്തിലാണ് അഗ്നിശമന സേനയും പോലീസുകാരും.

ഡല്‍ഹിയിലെ അഞ്ചു റോഡുകള്‍ തമ്മില്‍ സന്ധിക്കുന്ന ഈ ജംഗ്ഷനില്‍ ഇത്തരത്തില്‍ തീ പടര്‍ന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയിരിക്കുന്നത.് പലഭാഗത്തേക്കും വണ്ടികളെ തിരിച്ചുവിട്ട് ട്രാഫിക് നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ തീ അണയ്ക്കാനുള്ള ഫയര്‍ഫോഴ്‌സ് ശ്രമങ്ങള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്ക് വല്ലാതെ യാത്ര ബുദ്ധിമുട്ടും ഇതോടൊപ്പം അനുഭവപ്പെടുന്നുണ്ട്.

gnn24x7