gnn24x7

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷം; പഞ്ചാബി താരം ദീപ് സിദ്ധു അറസ്റ്റിൽ

0
486
gnn24x7

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബി താരം ദീപ് സിദ്ധുവിനെ ഡൽഹി പൊലീ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകരുടെ റാലിക്കിടെയുണ്ടായ അതിക്രമ സംഭവങ്ങൾക്ക് പ്രേരണ നൽകി എന്നാരോപണവും ദീപ് സിദ്ധുവിനുണ്ട്.

ഇതേതുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ദീപ് സിദ്ധുവിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപയും ഡൽഹി പൊലീസ് വാഗ്ദാനം നൽകിയിരുന്നു. സിദ്ദുവിനെ പിടികൂടാനായി ദിവസങ്ങൾ നീണ്ട വ്യാപക തിരച്ചിലിനു ശേഷമാണ് പഞ്ചാബിൽ നിന്നും ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെങ്കോട്ടയിൽ അടക്കം അതിക്രമം അഴിച്ചുവിട്ടതും പതാക ഉയർത്തിയതും ദീപ് സിദ്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ആരോപണം.

gnn24x7