gnn24x7

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി മരിച്ചു

0
403
gnn24x7

കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി മരിച്ചു. തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് തീ കൊളുത്തി മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽവച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്‌നേഹ തീ കൊളുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്നേഹ മത്സരിച്ചിരുന്നു.

gnn24x7