gnn24x7

കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഗാനം പുറത്തിറങ്ങി; ജോസ് കെ മാണി ഗാനം റിലീസ് ചെയ്തു

0
584
gnn24x7

കോട്ടയം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഗാനം പുറത്തിറങ്ങി. പാർട്ടി ചെയർമാൻ ജോസ്  കെ.മാണി ഗാനം റിലീസ് ചെയ്തു. കേരള കോൺഗ്രസിന്റെ ചരിത്രം ഉൾപ്പെടെ കോർത്തിണക്കിയ ഗാനം തിരഞ്ഞടുപ്പു പ്രവർത്തനത്തിന് ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകനായ അനീഷ് ആനിക്കാടാണ് ഗാന രചന നിർവഹിച്ചത്. പ്രവാസിയും കേരള കോൺഗ്രസ് നേതാവുമായ രാജു കുന്നക്കാട്ടാണ് ഗാനം നിർമിച്ചത്. വിജോ ജോസ് സംഗീത സംവിധാനം നിർവഹിച്ചു. ശ്രീജിത്ത് കെ.എസാണ് ഗാനം ആലപിച്ചത്. ഓർക്കസ്ട്രേഷൻ അനിറ്റ് പി.ജോയിയും എഡിറ്റിങ് നിഖിൽ മറ്റത്തിൽ മഠവും നിർവഹിച്ചു.

ഗാന റിലീസ് ചടങ്ങിൽ കേരള കോൺഗ്രസ് മീഡിയാ സെൽ കൺവീനർ വിജി. എം. തോമസ്,ഓഫീസ് ചാർജ്ജുള്ള ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല,കേരള കോൺഗ്രസ് മണ്ഡലം പള്ളിക്കത്തോട് മണ്ഡലം പ്രസിഡൻറ് ജെയിംസ് തടത്തിൽ, സുനിൽ കുന്നക്കാട്ട്, ഐവിൻ  പൊന്നുംപുരയിടം, പഞ്ചായത്ത്  അംഗം അനിൽ കുന്നക്കാട്ട്, ദേവസ്യ  പുത്തൻപുരക്കൽ, ബിനോ തടത്തിൽ എന്നിവർ പങ്കെടുത്തു.

By Raju kunnakattu

gnn24x7