gnn24x7

ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസിന്റെ വെടിയേറ്റ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

0
303
gnn24x7

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ ഇന്തോ-നേപ്പാൾ അതിർത്തിയിൽ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നേപ്പാൾ പോലീസുമായുള്ള വാക്കുതർക്കത്തിൽ ഗോവിന്ദ സിംഗ് എന്നയാൾ പോലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. “എസ് എസ് ബി നൽകിയ വിവരങ്ങൾ അനുസരിച്ച് നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് ചില വിഷയത്തിൽ നേപ്പാൾ പൊലീസുമായി ഏറ്റുമുട്ടലുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരാളെ വെടിവച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാൾ അതിർത്തി കടന്നു തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യയിൽ പ്രവേശിച്ചപ്പോൾ മൂന്നാമത്തേയാളെ കാണാനില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായതായും പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.

ഇന്ത്യയിൽ തിരിച്ചെത്തിയ ആളെ അന്വേഷിക്കുകയാണെന്നും, കണ്ടെത്തിയാൽ ഉടൻ ന്ധ സംഭവിച്ചത് എന്ന് അന്വേഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here