gnn24x7

തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; ഒരു മരണം

0
339
gnn24x7

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശി ദുരൈസ്വാമിപുരത്തെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും തമിഴ്‌നാട്ടില്‍ വിരുദനഗര്‍ ജില്ലയിലെ ശിവകാശി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തേക്കും ഇവിടെ നിന്നും പടക്കങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സുരക്ഷിതമല്ലാത്ത ശിവകാശിയിലെ പടക്ക നിര്‍മാണം ഇതിനു മുൻപും അപകടങ്ങള്‍ വരുത്തിയിട്ടുണ്ട്.

gnn24x7