gnn24x7

ഛത്തീസ്ഗഡ് മാവോയിസ്റ് ഏറ്റുമുട്ടൽ; കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍

0
343
gnn24x7

35 കാരനായ കോൺസ്റ്റബിൾ രാകേശ്വർ സിംഗ് മൻഹാസിനെ ബിജാപൂർ ഏറ്റുമുട്ടൽ സൈറ്റിൽ നിന്ന് ശനിയാഴ്ച കാണാതായിരുന്നു. സുരക്ഷാ സേന നടത്തിയ വൻ തിരച്ചിലിനിടയിൽ സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം വീരമ്യത്യു വരിച്ച 22 ജവാന്മാര്‍ക്കും ആഭ്യന്തരമന്ത്രി ജഗദല്‍പൂരില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഉന്നത കേന്ദ്ര സേനാംഗങ്ങളും പൊലിസ് സേനാംഗങ്ങളും വീര മ്യത്യു വരിച്ച സഹപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി.

gnn24x7