gnn24x7

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ

0
347
gnn24x7

പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ബാബുക്കുട്ടൻ അറസ്റ്റിൽ. ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ – പുനലൂർ പാസഞ്ചറിൽ മുളംതുരുത്തിയിൽ നിന്ന് കയറിയ യുവതിയെ മോഷണശ്രമത്തിനിടെ ആക്രമിക്കുകയായിരുന്നു.

ആക്രമത്തിനിടയിൽ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു. പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ചിറ്റാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവസമയത്ത് കംപാര്‍ട്ട്‌മെന്റില്‍ യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

gnn24x7