gnn24x7

മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തി; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിച്ചു

0
278
gnn24x7

മൂന്നാര്‍: മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികള്‍. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ സഭാവൈദികരുടെ ധ്യാനത്തിനെതിരെയാണ് പരാതി.

ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിൽ മൂന്നാറില്‍ നടന്ന ധ്യാനത്തില്‍ 480 വൈദീകര്‍ പങ്കെടുത്തിരുന്നു. ധ്യാനത്തിന് ശേഷം രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 80 വൈദികര്‍ ചികിത്സയിലായെന്നു പരാതിയില്‍ പറയുന്നു.

ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് അതുകൊണ്ട് തന്നെ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

gnn24x7