gnn24x7

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

0
338
gnn24x7

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയോടെ പാലക്കാട്ടെ വീട്ടില്‍ നിന്നുമാണ് ശ്രീകുമാർ മേനോൻ അറസ്റ്റിലായത്. കുറച്ചു നാളുകൾക്ക് മുൻപാണ് ശ്രീകുമാർ മേനോനെതിരെ പോലീസിൽ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്യുന്നത്.

gnn24x7