gnn24x7

ഓഗസ്റ്റ് മാസത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ബ്രിട്ടണ്‍

0
325
gnn24x7

ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ബ്രിട്ടണ്‍. വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയായ സ്ലിവ് ഡിക്‌സ് ഡെയ്‌ലി ടെലിഗ്രാഫിനോടാണ് ഇക്കാര്യം പറഞ്ഞത്. വാക്‌സിൻ ബൂസ്റ്റർ കുത്തിവയ്പ്പ് 2022 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ അവസാനത്തോടെ യുകെയിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടുകൂടി കൊവിഡിന്റെ എല്ലാ വകഭേദങ്ങളില്‍ നിന്നും ഞങ്ങള്‍ ജനങ്ങളെ സംരക്ഷിച്ചിരിക്കുമെന്നും ഡിക്‌സ് വ്യക്തമാക്കി.

യുകെ ഇതുവരെ 51 ദശലക്ഷം വാക്‌സിന്‍ ജനങ്ങൾക്ക് നൽകി കഴിഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തിൽ 50 ശതമാനം ജനങ്ങൾക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയ രണ്ടാമത്തെ രാജ്യമാണ് യുകെ.

gnn24x7