gnn24x7

98 വയസുകാരിയായ മുത്തശ്ശിയെ മർദിച്ച ചെറുമകൻ അറസ്റ്റിൽ

0
711
gnn24x7

പത്തനംതിട്ട: അടൂരിൽ 98 വയസുകാരിയായ വയോധികയെ മർദിച്ച കുറ്റത്തിൽ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാത്ത് ശോശാമ്മയെയാണ് ചെറുമകൻ മർദിച്ചത്ത്. സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എബിൻ ശോശാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെയാണ് പോലീസിനെ ഏൽപ്പിച്ചത്. ബന്ധുക്കൾ എബിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കട്ടിലിൽ കിടന്ന വയോധികയെ ഇയാൾ വലിച്ച് താഴെയിടുകയും നിലത്ത് വീണ മർദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

അതേസമയം മദ്യലഹരിയിലാണ് താൻ വയോധികയെ മർദ്ദിച്ചതെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

gnn24x7