gnn24x7

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലോക രണ്ടാം നമ്പര്‍ വനിതാ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി

0
557
gnn24x7

പാരിസ്: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു ഒസാക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഞായറാഴ്ച്ച നടന്ന ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഒസാക്ക റൊമാനിയൻ താരം പെട്രീഷ്യ മരിയ ടിഗിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു ശേഷമുള്ള പ്രസ് മീറ്റ് മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനാൽ ഒഴിവാക്കുമെന്ന് നവോമി വ്യക്തമാക്കിയിരുന്നു.

2018 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്നും ഒസാക്ക ട്വിറ്ററിൽ കുറിച്ചിരുന്നു.

എന്നാൽ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് 15,000 ഡോളർ പിഴ ചുമത്തി. ഇതിന് ശേഷം പത്ര സമ്മേളനത്തിൽ ഒസാക പങ്കെടുത്തിരുന്നില്ല.

gnn24x7