gnn24x7

ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

0
508
gnn24x7

പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിലവില്‍ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തിലെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കു. അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്ന കടകള്‍ മാത്രം തുറുന്നുപ്രവര്‍ത്തിക്കാം. പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ഇതിനോടകം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

gnn24x7