gnn24x7

എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പരിഹാസിച്ച് പ്രതിപക്ഷ അംഗങ്ങൾ

0
348
gnn24x7

തൃശൂര്‍: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി നൽകിയ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെ പ്രതിഷേധിച്ച് രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മേയറെ വളയുകയും മേയറെ പരിഹസിക്കാനായി ഇവര്‍ സല്യൂട്ട് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇതുകണ്ട മേയര്‍ നേരെയും ഹാളിന്റെ ഇടതുവശത്തേക്കും വലതു വശത്തേക്കുമായി മൂന്ന് വട്ടം തിരിച്ചു സല്യൂട്ട് ചെയ്യുകയാണുണ്ടായത്. കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ പരാതി. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്കെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് എം കെ വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

gnn24x7