gnn24x7

പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു

0
333
gnn24x7

പെഷവാര്‍: പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. അപ്പര്‍ കോഹിസ്ഥാനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദാസു ഡാമില്‍ ജോലി ചെയ്യുന്ന ഒന്‍പത് ചൈനീസ് എഞ്ചിനീയര്‍മാരാണ് മരിച്ചത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തു റോഡരികില്‍ വെച്ചതാണോ ബസിനുള്ളില്‍ വെച്ചുപിടിപ്പിച്ചതാണോ എന്നത് വ്യക്തല്ല.

gnn24x7