gnn24x7

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടീഷ് സർക്കാർ

0
272
gnn24x7

മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിലെ എല്ലാ പാൻഡെമിക് നിയന്ത്രണങ്ങളും ബ്രിട്ടീഷ് സർക്കാർ നീക്കി. ഇതോടെ നൈറ്റ്ക്ലബ്ബുകൾക്ക് വീണ്ടും തുറക്കാൻ കഴിഞ്ഞു. മറ്റ് ഇൻഡോർ വേദികളായ തിയേറ്ററുകളും സിനിമാശാലകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും.

ജനസംഖ്യയുടെ മൂന്നിൽ രണ്ട് ആളുകളും വാക്സിൻ സ്വീകരിച്ചതിനാലാണ് ഇങ്ങനെയൊരു നടപടി എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതേസമയം ദിവസേന 50,000നു മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കുന്നത് എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യപ്രവർത്തരും പ്രതിപക്ഷ പാർട്ടികളും. എന്നാൽ ഇപ്പോൾ ഇളവുകൾ നൽകിയില്ലെങ്കിൽ ഒരിക്കലും നൽകാനാവില്ലെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു.

gnn24x7