gnn24x7

കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
555
gnn24x7

കൊല്ലം: കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ തർക്കം പതിവായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.
ജയമോളുടെ അച്ഛന്‍ ക്ലീറ്റസിന്റെ പരാതിയെ തുടർന്നാണ് പോലീസ് ജോമോനെ കസ്റ്റഡിയിലെടുത്തത്.

gnn24x7