gnn24x7

അക്ഷര മുത്തശ്ശിയെന്നറിയപ്പെടുന്ന ഭാഗീരഥിയമ്മ അന്തരിച്ചു

0
383
gnn24x7

കൊല്ലം: അക്ഷര മുത്തശ്ശിയെന്നറിയപ്പെടുന്ന ഭാഗീരഥിയമ്മ(107) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. കൊല്ലം പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിയമ്മ106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ പരീക്ഷയായിരുന്നു അക്ഷര മുത്തശ്ശിയെഴുതിയിരുന്നത്.

തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശി വിജയം സ്വന്തമാക്കിയത്. തുടർന്ന് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കൂടാതെ ഭഗീരഥി അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ പ്രശംസിച്ചിരുന്നു.

സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതിയോടെ നടത്തും.

gnn24x7