പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ

0
197

പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചുവെന്നും ഇതിൽ നിന്നും കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നും അന്വേഷണസംഘം.

നിരവധി ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക് വിദഗധരുടെ സഹായം തേടിയതായും അന്വേഷണസംഘം വ്യക്തമാക്കി. ഡാറ്റ സേവ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും സെർവറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ ചിത്രനിര്‍മാണത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here