gnn24x7

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

0
505
gnn24x7

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ സമയത്താണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിന്നീട് കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വസ്ത്രം കീറി, ദേഹമാസകലം ചെളി പറ്റിയ നിലയില്‍ കണ്ട യുവതിയെ പൊലീസും ജീവനക്കാരും ചേര്‍ന്ന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു.

gnn24x7