gnn24x7

കോവിഡ് വാക്‌സീന്‍ സ്ലോട്ടുകള്‍ ‘വാട്‌സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
479
gnn24x7

ഡൽഹി: വാക്‌സീന്‍ സ്ലോട്ടുകള്‍ ‘വാട്‌സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യവും നേരത്തെ നേരത്തെ ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു.

സര്‍ക്കാറിന്റെ കോറോണ ഹെല്‍പ് ഡസ്‌ക്കിന്റെ 9013151515 എന്ന നമ്പറിലേയ്ക്ക് ബുക്ക് സ്ലോട്ട് (Book Slot) എന്ന് ഇംഗ്ലീഷില്‍ സന്ദേശമയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സമീപത്തെ വാക്സിനേഷന്‍ കേന്ദ്രത്തിന്‍റെയും കുത്തിവയ്പ്പിനുള്ള സമയക്രമത്തിന്‍റെയും വിശദാംശങ്ങള്‍ അറിയാൻ കഴിയും. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്‌സീന്‍ സ്ലോട്ട് ബുക്ക് ആയിക്കഴിഞ്ഞു എന്ന് മനസിലാക്കാം.

gnn24x7