gnn24x7

ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

0
557
gnn24x7

കോട്ടയം: കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ (ഒന്നര) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

gnn24x7