gnn24x7

ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ; പ്രതി പിടിയിൽ

0
333
gnn24x7

പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി ബിനോയ് ആണ് പിടിയിലായത്.

കഴിഞ്ഞ 20 ദിവസമായി പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വാടക വീട്ടിൽ മകനൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം 12ന് കാണാതായതിനെ തുടർന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവ ശേഷം ബിനോയി ഒളിവില്‍ പോയി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. തുടർന്ന് ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

gnn24x7