gnn24x7

മലയാളികളുടെ അഭിമാനം മെഗാ സ്റ്റാർ മമ്മൂട്ടി 70 ന്റെ നിറവിൽ

0
414
gnn24x7

മലയാളികളുടെ അഭിമാനം മെഗാ സ്റ്റാർ മമ്മൂട്ടി 70 ന്റെ നിറവിൽ. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകളുമായി മോഹന്‍ലാലും എത്തി.

അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളായിരുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത 1987 ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയമായത്.

അതേസമയം മലയാളത്തിലുള്ള ആശംസ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയിലൂടെ കമൽഹാസൻ പങ്കുവെച്ചു.

gnn24x7