gnn24x7

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക്

0
320
gnn24x7

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക്. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് നേതൃത്വം പ്രതികരിച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നാണ് കെ പി അനില്‍കുമാറിന്റെ നിലപാട് വ്യക്തമാക്കുന്നത്.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അനിൽകുമാറിനെ സ്വീകരിച്ചു. ഇനിയുള്ള കാലംസി.പി.ഐ.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും ഒരു ഉപാധിയോടുകൂടിയും അല്ല സിപിഎം ൽ എത്തുന്നതെന്നും അനില്‍കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

gnn24x7