gnn24x7

എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

0
511
gnn24x7

എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് ജന്മദിനം ആഘോഷിക്കുക.

കൂടാതെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 14 കോടി സൗജന്യ റേഷന്‍ കിറ്റ് വിതരണവും(കിറ്റുകളില്‍ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും), രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങളും ചെയ്താണ് ബിജെപി ജന്മദിനം ആഘോഷിക്കുന്നത്.

1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വട്നഗറിലാണ് നരേന്ദ്ര മോദിയുടെ ജനനം. ദാമോദര്‍ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ മകനാണ് നരേന്ദ്ര മോദി. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മുഴുവന്‍ പേര്.

gnn24x7