gnn24x7

ഡീസലിൻറെ വില €1.50 വർദ്ധിച്ചേക്കാം

0
496
gnn24x7

അടുത്ത മാസം മുതൽ ബജറ്റിൽ കാർബൺ നികുതി വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ ഒരു ഫുൾ ടാങ്ക് ഡീസലിന്റെ വില ഏകദേശം €1.50 വർദ്ധിക്കും. നികുതിയുടെ ആസൂത്രിതമായ വർദ്ധനവ് പമ്പുകളിലെ 60 ലിറ്റർ ഫില്ലിന്റെ വിലയ്ക്ക് €1.48 ചേർക്കുമെന്ന് ധനകാര്യ വകുപ്പിന്റെ Tax Strategy ഗ്രൂപ്പ് കണക്കാക്കുന്നു. അതേസമയം, കാർബൺ നികുതി വർദ്ധിപ്പിച്ചതിനാൽ ഒക്ടോബർ 13 മുതൽ പെട്രോൾ വില €1.28 വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ച ധനവകുപ്പ് പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം മറ്റ് ഇന്ധനങ്ങളുടെ വില വർദ്ധന 2022 മേയ് വരെ ഉണ്ടായേക്കില്ല. 2030 ഓടെ കാർബൺ നികുതി ടണ്ണിന് €100 ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കാർബൺ പ്രസരണം കുറയ്ക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളിലെ ഒരു പ്രധാന നടപടിയാണിത്. വിവിധ ഇന്ധനങ്ങളുടെ കാർബൺ നികുതിയിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് ടാക്സ് സ്ട്രാറ്റജി പേപ്പറുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. നൽകിയ കണക്കുകളിൽ വാറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

900 ലിറ്റർ മണ്ണെണ്ണയുടെ വില 2022 മേയ് 1 മുതൽ €19.40 ആയി ഉയരും. പ്രകൃതിവാതകത്തിന്റെ ശരാശരി വാർഷിക ഗാർഹിക ഉപയോഗത്തിന് (11,000 kWh) ഏകദേശം 16.95 അധിക ചിലവ് പ്രതീക്ഷിക്കാം. 40 കിലോഗ്രാം കൽക്കരിക്ക് 89c കൂടുതൽ വിലവരും. 12.5kg bale of peat briquettes 20c അധികവും വില ഉയർന്നേൽക്കാം.

കാർബൺ നികുതി നിരക്ക് നിലവിൽ ഒരു ടണ്ണിന് €33.50 ആണ്. എന്നാൽ ബജറ്റ് ദിവസം അത് ടണ്ണിന് €41 ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വരുമാനം

കാർബൺ നികുതി നിരക്ക് വർദ്ധനയിലൂടെ സമാഹരിക്കുന്ന എല്ലാ പുതിയ വരുമാനവും സാമൂഹിക ക്ഷേമവും ഇന്ധന ദാരിദ്ര്യം തടയാനും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ന്യായമായ പരിവർത്തനം ഉറപ്പാക്കാനും ശ്രമിക്കുന്ന മറ്റ് നടപടികളും ലക്ഷ്യമിടുന്നു.

ഊർജ്ജ കാര്യക്ഷമതയ്ക്കായി വീടുകളുടെ പുനർനിർമ്മാണത്തിനും ഹരിതവും കൂടുതൽ സുസ്ഥിരവുമായ രീതിയിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു REPS-2 പ്രോഗ്രാമിന് ഫണ്ട് നൽകുന്നതിനും പാരിസ്ഥിതിക സംരംഭങ്ങൾക്കായും ഈ വരുമാനം ഉപയോഗിക്കും.

കാർബൺ നികുതി €7.50 വർദ്ധനവിൽ നിന്ന് പ്രതീക്ഷിക്കുന്ന അധിക വരുമാനം 2022ൽ €108 മില്യണും 2023ൽ €147 മില്യണുമാണ്. ഇന്ധന ദാരിദ്ര്യത്തിന് ഇരയാകുന്നവർക്ക് കാർബൺ നികുതിയുടെ ആഘാതം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കായി ഡോക്യൂമെൻറ് സജ്ജമാക്കിയിട്ടുണ്ട്. ഇതുപ്രകാരം എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെ ആഴ്ചയിൽ €28 Fuel Allowance welfare payment ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ ഇത് €3.50 വർദ്ധിപ്പിച്ചിരുന്നു. 70 വയസ്സിന് മുകളിലുള്ളവർക്കും 70 വയസ്സിന് താഴെയുള്ള ആളുകൾക്കും ചില സാഹചര്യങ്ങളിൽ നൽകുന്ന ഗാർഹിക ആനുകൂല്യ പാക്കേജും ഇത് പരാമർശിക്കുന്നു. കൂടാതെ ഗ്യാസ് അല്ലെങ്കിൽ വൈദ്യുതി ബില്ലുകൾക്കായി പ്രതിമാസം €1.15 അടയ്ക്കുന്ന പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു ബിസിനസ്സ് ഇൻപുട്ട് എന്ന നിലയിൽ ഇന്ധനത്തെ വളരെയധികം ആശ്രയിക്കുന്ന ബിസിനസ്സ് മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള ദുരിതാശ്വാസ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. Diesel Rebate Scheme, the reduced rate of taxation on marked gas oil, the Diesel Excise Gap, the VAT refund scheme, income tax/corporation tax deductions for fuel excise and the double income tax relief scheme for farmers എന്നിവയെല്ലാം ഇത്തരത്തിലുള്ള നടപടികൾക്ക് ഉദാഹരണങ്ങളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here