gnn24x7

മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ല: സ്വപ്ന സുരേഷ്

0
426
gnn24x7

കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ലെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ്. അഭിഭാഷകനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും അവർ പ്രതികരിച്ചു.

ഭർത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയത്. ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടർന്ന് ഇന്നും വക്കീൽ ഓഫിസിൽ എത്തുകയായിരുന്നു.

gnn24x7