gnn24x7

ഒമിക്രോൺ ജാഗ്രത: രാജ്യാന്തര വിമാന സർവീസുകൾ 15ന് പുനരാരംഭിക്കില്ല

0
477
gnn24x7

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രികർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണു നിലവിലുള്ളത്.‘എയർ ബബിൾ’ സംവിധാനം നിലനിർത്തിക്കൊണ്ടുതന്നെ സർവീസുകൾ നടത്താനാണു കേന്ദ്രത്തിന്റെ ആലോചന എന്നാണു സൂചന.

നിലവിലെ രാജ്യാന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയാണു പുലർത്തുന്നതെന്നും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും രാജ്യാന്തര വിമാന സർവീസുകൾ എന്നു മുതൽ പുനരാരംഭിക്കാം എന്ന കാര്യം പിന്നാലെ അറിയിക്കും എന്നും – വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

gnn24x7