gnn24x7

കൂനൂര്‍ ഹെലികോപ്ടര്‍ അപകടം; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

0
619
gnn24x7

ബംഗളൂരു: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി

gnn24x7