gnn24x7

തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്

0
509
gnn24x7

മുംബൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. കഴിഞ്ഞ രഞ്ജി സീസണ്‍ കോവിഡ് കാരണം ഉപേക്ഷിച്ചതിനു പിന്നാലെയാണിത്. കേണല്‍ സികെ നായിഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്.

കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ടൂര്‍ണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

gnn24x7