gnn24x7

ചെന്നൈയില്‍ മകന് വിഷം നല്‍കിയ ശേഷം മലയാളി വീട്ടമ്മ വിഷം കഴിച്ച് മരിച്ചു

0
361
gnn24x7

ചെന്നൈ: ചെന്നൈയില്‍ മകന് വിഷം നല്‍കിയ ശേഷം മലയാളി വീട്ടമ്മയും വിഷം കഴിച്ച് മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ്.

അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതിനിടയില്‍ തവജും അബോധാവസ്ഥയിലായി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പത്തൂര്‍ പോലീസ് കേസെടുത്തു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷംനല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

സാമ്പത്തികഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. 15 വര്‍ഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയാകുന്നത്. നാലുവര്‍ഷം മുമ്പ് ബന്ധം വേര്‍പെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. തവജ് അമ്പത്തൂരില്‍ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

gnn24x7