gnn24x7

ക്രാന്തി ദ്രോഗഡ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

0
680
gnn24x7

ദ്രോഗഡ: അയർലണ്ടിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ദ്രോഗഡ യൂണിറ്റിൻ്റെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ  വിപുലമായി നടത്തപ്പെട്ടു. ഏപ്രിൽ 21ന് ദ്രോഗഡയിലെ Olive Plunkett GAA Club ൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും, കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ ഗെയിമുകളും പരിപാടിയുടെ മാറ്റു കൂട്ടി.

കേന്ദ്ര കമ്മറ്റിയംഗം ബിജി ഗോപാലപിള്ള, സാൻറി മനോജ് എന്നിവർ  കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സ്വാദിഷ്ടമായ ഡിന്നറോടു കൂടി കുടുംബസംഗമം അവസാനിച്ചു. കേന്ദ്ര കമ്മറ്റിയംഗവും, ദ്രോഗഡ യൂണിറ്റ് സെക്രട്ടറിയുമായ രതീഷ് സുരേഷ് സ്വാഗതവും, യൂണിറ്റ് ജോ. സെക്രട്ടറി മനോജ് ജേക്കബ് നന്ദിയും പറഞ്ഞു.

gnn24x7