gnn24x7

എച്ച്1ബി വീസ: വർക്ക് പെർമിറ്റ് കാലാവധി 18 മാസം കൂടി നീട്ടി

0
473
gnn24x7

വാഷിങ്ടൻ: എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾ, ഗ്രീൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവർ തുടങ്ങി ഏതാനും വിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിന് 18 മാസം കൂടി സമയപരിധി നീട്ടി നൽകി യുഎസ് സർക്കാർ ഉത്തരവിട്ടു. ഇന്ത്യക്കാരടക്കം യുഎസിലുള്ള 4.20 ലക്ഷം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണിത്.

ഇതിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവരും ഒരു മാസത്തിനുള്ളിൽ തീരുന്നവരുമായി 87,000 പേരാണുള്ളത്. ഇവർക്കാണ് ഇതിന്റെ ഗുണം ഉടൻ ലഭിക്കുക. കാലാവധി കഴിഞ്ഞാലും 180 ദിവസം കൂടി വർക്ക് പെർമിറ്റിനു സാധുതയുണ്ട്. 15 ലക്ഷം വർക്ക് പെർമിറ്റ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

gnn24x7