gnn24x7

കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റി; സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷ സാധ്യത

0
472
gnn24x7

കണ്ണൂർ: ഇന്ന് രാവിലെയും സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. ആക്രമണത്തിനെതിരെ പയ്യന്നൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

gnn24x7