gnn24x7

1.71 കോടിയുടെ ഡിജിറ്റൽ രൂപ സൃഷ്ടിച്ച് ആർ.ബി.ഐ.

0
270
gnn24x7

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റൽ കറൻസി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി.ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപയാണ് റിസർവ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ മുംബൈ, ഡൽഹി, ബെംഗളുരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങൾക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതൽ(ഡിജിറ്റൽ രൂപ)തുക അനുവദിക്കുക.

സുഹൃത്തുക്കൾക്കിടയിലുംകച്ചവടക്കാർ ഉപഭോക്താക്കൾ തമ്മിലും ഇടപാടുകൾ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾവരെ ഇതിൽ ഉൾപ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളിൽ ഡിജിറ്റൽ രൂപ സ്വീകരിച്ചുതുടങ്ങും. 50,000 കച്ചവടക്കാരെയുംGet protectedഉപഭോക്താക്കളെയും ദിവസങ്ങൾക്കുള്ളിൽ ഇടപാടുകളിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ നാലു ബാങ്കുകളെക്കൂടി ഉൾപ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. അതോടൊപ്പം അഹമ്മദാബാദ്, ഗാംങ്ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലക്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേയ്ക്കും ഇടപാട് വ്യാപിപ്പിക്കും.

ബാങ്കുകൾ ഇതിനായി തയ്യാറാക്കിയ വാലറ്റ് ആപ്പ് സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യംവേണ്ടത്. കറൻസി ഡിജിറ്റലായി നൽകി ബാങ്കുകളിൽനിന്ന് ഡിജറ്റൽ രൂപ സമാഹരിക്കാൻ കഴിയും. വ്യക്തികൾക്കോ കച്ചവടക്കാർക്കോ ഇത്തരം ഡിജിറ്റൽ രൂപ കൈമാറുകയുംചെയ്യാം. ക്യൂആർ കോഡ് വഴിയാണ് വ്യാപാരികൾക്ക് പണംകൈമാറാൻ കഴിയുക. അതിനുവേണ്ടിയുള്ള ക്യുആർ കോഡ് കച്ചവടസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും.

തിരഞ്ഞെടുത്ത സംഘങ്ങൾക്കിടയിൽ മാത്രമാണ് ഇപ്പോൾ ഇടപാട് നടത്തുന്നത്. വിപണിയിലുള്ള രൂപയുടെ അതേ മൂല്യമുള്ള ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലാണ് ഇടപാട് നടക്കുക. അച്ചടിച്ച രൂപയും ലോഹ രൂപത്തിലുള്ള കോയിനും ഒഴിവാക്കുന്നു എന്ന വ്യത്യാസംമാത്രം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here