gnn24x7

രാഹുൽ ഗാന്ധിയുടെ കേസിൽ യു എസ്സിന്റെ പ്രത്യേക ഇടപെടലില്ല: വേദാന്ത് പട്ടേൽ -പി പി ചെറിയാൻ

0
154
gnn24x7

വാഷിങ്ടൺ: ജനാധിപത്യത്തിന്റെ  അടിത്തറ, നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അ മേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത്  പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്നും അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് വേദാന്ത് പട്ടേൽ പറഞ്ഞു . അമേരിക്ക.അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് രാഹുലിന് ശിക്ഷ വിധിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ.” ഇന്ത്യൻ പങ്കാളികളുമായുള്ള ഞങ്ങളുടെ ഇടപഴകലിൽ,  രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു താക്കോൽ എന്ന നിലയിൽ, ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണവും ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരും ,” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുമായി അമേരിക്ക ഇടപഴകുന്നുണ്ടോ എന്ന ചോദ്യത്തിന്,  . ഞങ്ങൾക്ക് ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത്  ഈ വകുപ്പ് കൈകാര്യം ചെയ്ത ഒരാളെന്ന നിലയിൽ നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here