gnn24x7

സ്ലൈഗോയിൽ ഓണാഘോഷം സെപ്‌റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയായി, ഇത്തവണ ആറു കരകളുടെ വടംവലി ഹൈലൈറ്

0
221
gnn24x7

സ്ലൈഗോ : ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  സെപ്‌റ്റംബർ രണ്ടിന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പബ്ലിക് റിലേഷൻസ് ഓഫീസർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു.

ആറു കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ്, അതോടൊപ്പം വനിതകളുടെ രണ്ടു ടീമും മാറ്റുരക്കുന്നു.

ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് ഡോ .വിമലാ ശർമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ്‌ ഇത്തവണ സദ്യ തയാറാക്കുന്നത്.

ആൽബർട്ട് കുര്യാക്കോസ്
-പബ്ലിക് റിലേഷൻസ് ഓഫീസർ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7