വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിച്ചു; തിരുവല്ല സ്വദേശിയായ പെൺകുട്ടിയ്ക്ക് യുഎസിൽ ദാരുണാന്ത്യം

0
82

അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യുവിൻറെ ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.

പൊലീസ് അധികാരികളിൽനിന്ന് മൃതദേഹം ലഭിക്കുന്നതിനനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here