gnn24x7

ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

0
340
gnn24x7

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് പിന്നാലെ സുരക്ഷാ മാസ്‌ക് ഊരിമാറ്റിയാണ് ട്രംപ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.

തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ നമ്മളിൽ ആധിപത്യം സ്ഥാപിക്കാൻ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.

ഡോക്ടര്‍ സീന്‍ കോണ്‍ലിയാണ് ട്രംപിനെ ചികിത്സിച്ചത്. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7