gnn24x7

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ്ഹെപ്പറ്റൈറ്റിസ്-സി കണ്ടെത്തിയത്

0
527
gnn24x7

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് ഇത്തവണ മൂന്നുപേര്‍ പങ്കിട്ടു. ഡോ. ഹാര്‍വേ ജെ.ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവരാണ് രക്തത്തിലെ വൈറസ് ബാധയായ ഹെപ്പറ്റൈറ്റിസ്-സി കണ്ടെത്തിയതിന് നൊബേല്‍ പ്രൈസിന് അര്‍ഹരായവര്‍.

ഇവരുടെ കണ്ടുപിടുത്തം രക്തിത്തിന് ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് -സി യുടെ സാന്നിധ്യം കണ്ടെത്തുകയും തുടര്‍ന്ന് ലഭ്യമായ മരുന്നുകളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാുമുള്ള നിരവധി രോഗികളെ രക്ഷിക്കാനായെന്നും സമിതി വിലയിരുത്തിയതിന്റെ അിസ്ഥാനത്തിലാണ് നൊബേല്‍ പ്രൈസിനായി ഇവരെ തിരഞ്ഞെടുത്തത്. സ്വീഡിഷ് റോയല്‍ അക്കാദമി ഓഫ സയന്‍സ് ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു കോടി സ്വീഡിഷ് ക്രോണ (ഇന്ത്യന്‍ രുപ 8.2 കോടിയോളം വരും)യാണ് പുരസ്‌കാരത്തുക.

ലോകത്ത് ആദ്യമായിട്ടാണ് ഈ വൈറസ്-രോഗം ബാധിച്ചവരെ പൂര്‍ണ്ണമായി മാറ്റാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. വൈദ്യശാസ്ത്രത്തിലെ ഒരു മികച്ച കുതിച്ചു ചാട്ടമായി ഇതിനെ സമിതി കണക്കാക്കി.

ഇന്ന് ലോകമെമ്പാടുമുള്ള 71 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്ന ഗുരുതരമായ അണുബാധയുമായി ജീവിക്കുന്നു, ഇത് രക്തത്തിലൂടെ പകരുന്ന പ്രത്യേക തരം വൈറസാണ്. ഇത് കൂടുതലായും കരള്‍ വീക്കം അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നു. മറ്റൊരാളുമായി പങ്കിട്ടതോ പുന:രുപയോഗിച്ചതോ ആയ സൂചികള്‍, സിറിഞ്ചുകള്‍, രോഗബാധയുള്ള രക്തപ്പകര്‍ച്ചകള്‍, ലൈംഗിക രീതികള്‍ എന്നിവയിലൂടെ ഈ ഹെപ്പറ്റൈറ്റിസ്-സി വൈറസ് പകരുന്നു. ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മൈക്രോബയോളജി, ഇമ്യൂണോളജി വിഭാഗം ചെയര്‍മാനും ഹെപ്പറ്റൈറ്റിസ് സി വൈറസ് ഗവേഷകനുമായ ക്രെയ്ഗ് കാമറൂണ്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here