gnn24x7

സ്രാവിന്റെ അക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ചു

0
376
gnn24x7

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയുടെ വടക്ക് പടിഞ്ഞാറുള്ള ബീച്ചില്‍ ഞായറാഴ്ചയാണ് കടലില്‍ കുളിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരിയെ സ്രാവ് അക്രമിച്ചത്. ഓസ്‌ട്രേലിയയിലെ കേബിള്‍ ബീച്ചിലാണ് ഞായറാഴ്ച വിനോദ സഞ്ചാരി അപകടത്തില്‍പ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. സാധാരണ ഈ ബീച്ചുകളില്‍ സ്രാവിന്റെ അക്രമണം പൊതുവെ ഉണ്ടാവാറില്ലെന്നും യഥേഷ്ടം വിനോദ സഞ്ചാരികള്‍ സണ്‍ബാത്തിനും മറ്റും വരുന്ന ബീച്ചാണെന്നും പോലീസ് വെളിപ്പെടുത്തി.

ബ്രൂം പട്ടണത്തില്‍ നിന്നും 22 കിലോമീറ്റര്‍ മാറിയാണ് കേബിള്‍ ബീച്ച്. സാധാണ ഈ ബീച്ചില്‍ സ്രാവുകളുടെ അക്രമണമല്ല മറിച്ച് അക്രമകാരികളായ ആമകളാണ് സാധാരണ ഇവിടെ ഉണ്ടാവാറുള്ളത്. ആമകളുടെ കടിയേറ്റ് നിരവധി ടൂറിസ്റ്റുകള്‍ക്ക് അപകടം പറ്റാറുണ്ട്. ഇതേ കാരണത്തില്‍ ബീച്ച് നിരവധി തവണ അടച്ചിടാറും ഉണ്ട്. എന്നാല്‍ ഇതുവരെ സ്രാവിന്റെ അക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

സ്രാവ് ശക്തമായി പ്രഹരിക്കുകയും കടിക്കുകയും ചെയ്തതോടെ വിനോദ സഞ്ചാരി വല്ലാതെ പരിക്കേല്‍ക്കുകയും ബോധരഹിതനായി വെള്ളത്തില്‍ തന്നെ വീണുപോവുകയും ചെയ്തു. തുടര്‍ന്ന് അയാളെ പോലീസ് വലിച്ച് കരയ്ക്ക് എത്തിച്ച് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവുകള്‍ മാരകമായതില്‍ വ്യക്തി മരണപ്പെടുകയായിരുന്നു. ഒസ്‌ട്രേലിയയില്‍ സ്രാവിന്റെ അക്രമണത്തില്‍ മരിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ഇത്. കൂടാതെ ഇത്തരത്തില്‍ സ്രാവിന്റെ അക്രമണം 22 ഓളം ബീച്ചുകളില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here