ആഫ്രിക്കയിലെ ബറിംഗോ തടാകവും അതില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ ഗ്രാമവും

0
132

ആഫ്രിക്ക: ആഫ്രിക്കയിലെ ബറിംഗോ തടാകം ഇന്ന് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ശാസ്ത്ര ലോകത്തിനും ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത സമസ്യയായി ബറിംഗോ തടാകം മാറിയിരിക്കുന്നു. പ്രകൃതി ഭംഗികൊണ്ടും ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച ഈ ബറിംഗോ തടാകവും അതിനോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമവും ഇപ്പോള്‍ ക്രമാതീതമായി തടാകത്തിലെ ജലം കയറി മുങ്ങിക്കൊണ്ടിരിക്കുകയാണ്.

ആഫ്രിക്കയില്‍ ഗ്രേറ്റ് ലിഫിറ്റ് വാലി എന്നറിയപ്പെടുന്ന രണ്ട് ശുദ്ധജല തടാകങ്ങളാണുള്ളത്. ലെകിന്‍ഐവാഷയും ലെയ്കിന്‍ ബറിംഗോയും.
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയയില്‍ നിന്നും 283km ദൂരത്തായി സ്ഥിതിചെയ്യുന്ന തടാകമാണ് ലേക് ബറിംഗോ തടാകം. 130 സ്വകയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ബറിംഗോ തടാകത്തില്‍ ധാരാളം മത്സ്യ സമ്പത്തുള്ള ഒരു ജലാശയമാണ്. ഒരു ജനത മുഴുവന്‍ മത്സ്യ സമ്പത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു ഗ്രാമം കൂടിയാണ് ബറിംഗോ.

പക്ഷെ ഇന്നിവിടത്തെ ജനത അതിഭീകരമായ ഒരവസ്ഥയെ അഭിമുഖീകരികയാണ്. ബറിംഗോ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുയര്‍ന്ന് വരികയാണ്. ബറിംഗോയിലെ ജല നിരപ്പ് ക്രമാതീതമായി ഉയാരാനാരംഭിച്ചത് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണെന്ന് ഗ്രാമാവാസികള്‍ പറയുന്നു. ഈ ബറിംഗോ തടാകത്തിനോട് ചേര്‍ന്ന ദ്വീപില്‍ താമസിക്കുന്നത് മസായിസ് എന്നറിയപ്പെടുന്ന ട്രൈബലിന്റെ ഒരു ഉപവിഭാഗമാണ്. മിക്കവരും ഇതോടെ കൂടുതല്‍ ആശങ്കജനകമായാണ് ഇവിടെ ജീവിക്കുന്നത്.

ഒരു ടൂറിസ്റ്റ് പ്രദേശം കൂടിയായിരുന്ന ഈ പ്രദേശം ഇന്ന് പൂര്‍ണ്ണമായും തടാകം കൈയേറികഴിഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള 450 ഓളം പക്ഷികളും പലയിനത്തില്‍പ്പെട്ട മൃഗങ്ങളും ഇവിടെ കണ്ടുവരുന്നു. ഒട്ടപക്ഷി, വിവിധ തരത്തിലുള്ള മുതലകള്‍, ഹിപ്പോപൊട്ടാമസ് തുടങ്ങി നിരവധി തരത്തിലുള്ള മൃഗങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ബറിംഗോ തടാകത്തിന് ചുറ്റും ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളും ധാരാളമായിപ്രവര്‍ത്തന സജമായി ഉണ്ടായിരുന്നു. ഇന്ന് അവയുടെ ഒന്നാംനില വരെ ബറിംഗോ തടാകത്തിലെ ജലം കൈയേറികഴിഞ്ഞിരിക്കുന്നു. പ്രവര്‍ത്തനത്തിലുണ്ടായിരുന്ന പല ബില്‍ഡിംഗുകളുടെയും തലയോളം വെള്ളം കയറിക്കഴിഞ്ഞു. പണ്ട് ഉല്ലാസ യാത്രകള്‍ പോയവര്‍ വീണ്ടും അവിടേക്ക് ചെന്നാല്‍ മുന്‍പ് കണ്ടിരുന്ന ഇടങ്ങളെല്ലാം പരിപൂര്‍ണ്ണമായും വെള്ളത്തിനടിയിലാത് കാണാം.

ജലം ക്രമാതീതമായി ഉയരുന്നതിനാലും ജൈവ പ്രക്രിയ വളരെ നല്ലപോലെ നടക്കുന്നതിനാലും എണ്ണിയാല്‍ ഒടുങ്ങാത്ത മത്സ്‌സ്യ സമ്പത്ത് ഇവിടുത്തെ പ്രതേയകതയാണ്. അതുകൊണ്ടാവും ലോകത്തെ തന്നെ വളരെ അപൂര്‍വ്വയിനത്തിപെട്ട നിരവധി പക്ഷികളും ഇവിടെ വളരെയധികമായി കാണുവാന്‍ സാധിക്കും. ഈ തടാകത്തിലെ സമ്പന്നമായ മത്സ്യ സമ്പത്ത് ഇവിടെത്തെ ജനതയുടെ മറ്റൊരു ഉപജീവന മാര്‍ഗ്ഗമായി മാറി.

ശാസ്ത്ര ലോകം ഇവിടുത്തെ ക്രമാതീതമായ ജലനിരപ്പിന്റെ ഉയര്‍ച്ചയെ കാര്യമായി പഠിക്കുകയും നിരന്തരമായ പഠനത്തിന്റെ ഫലമായി അവര്‍ കണ്ടെത്തിയ ഒരു നിഗമനം എന്താണെന്നു വച്ചാല്‍, ഭൂമിയിലെ പ്ലേറ്റ് ലെറ്റ്കളുടെ സ്ഥാന ചലനമായിരിക്കാം ഈ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നു. ഇപ്പോഴും ഈ പ്രതിഭാസത്തിനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. എങ്കിലും പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന വളരെ ന്ല്ല ഒരു ആവാസവ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ബറിംഗോ തടാകത്തിലെ സ്ഥിതിഗതികള്‍ ഈ വിധം തുടരുകയാണെങ്കില്‍ അല്പവര്‍ഷത്തിനകം ഈ ഗ്രാമം തന്നെ ജലത്തിനടിയിലായേക്കാം. ഒരു സംസ്‌കാരവും.

LEAVE A REPLY

Please enter your comment!
Please enter your name here