gnn24x7

ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2000 രൂപ നല്‍കണം – സുപ്രീംകോടതി

0
465
gnn24x7

ന്യൂഡല്‍ഹി: ദീര്‍ഘകാലം ശശുസംരക്ഷണ സ്ഥാപനങ്ങളില്‍ അഥവാ സി.സി.ഐ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കോവിഡ് കാലഘട്ടമായതിനാല്‍ വിണ്ടും പഴയതു പോലെ രക്ഷിതാക്കളുടെ കൂടെ കഴിയുകയാണ്. എന്നാല്‍ ഈ ഓരോ കുട്ടികളുടെയും വിദ്യഭ്യാസത്തിന്റെ ചിലവുകളിലേക്കായി പ്രതിമാണം ഓരരോ കുട്ടികള്‍ക്കും പ്രത്യേകം 2000 രൂപവച്ച് നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പഠനമാണ് നടന്നു വരുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍വരെ ഇത്തരം വിദ്യാഭ്യാസം തുടരാനാണ് സാധ്യത കൂടുതല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവിടെ ദീര്‍ഘകാലമായി താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ജില്ലാ ശശിുസംരക്ഷണ യൂണിറ്റുകളോട് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഉള്‍പ്പെടെടയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സി.സി.ഐ കളിലെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കിയെന്നും അവരുടെ വിദ്യാഭ്യാസം സുഗമമായി നടത്തിക്കൊണ്ടുപോവാനുള്ള അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണമന്നെ ജസ്റ്റിസ് എല്‍. നാഗേശ്വരറ റാവു അധ്യക്ഷനായ ബെഞ്ച് ഇതോടൊപ്പം വ്യക്തമാക്കി. കുടുംബത്തോടെ മാറിയ കുട്ടികള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങളില്‍ സഹായം തുടരണമെന്നും കോടതി ഇതോടൊപ്പം വ്യക്തമാക്കി. സി.സി.ഐ കളിലും പിന്നീട് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ചും മറ്റും അഅമിക്കസ് ക്യൂറി അഭഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here