gnn24x7

കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

0
612
gnn24x7

പാമ്പള്ളി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ് വളരെ നല്ല ബജറ്റാണെന്ന് ഇതിനകം തന്നെ വിവിധ മാധ്യമങ്ങളും പൊതുജനങ്ങളും വിലയിരുത്തികഴിഞ്ഞു.അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞാണ് കേന്ദ്രമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്.

ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ഓരോ പദ്ധതിയും എങ്ങിനെയാണ് നടപ്പാക്കിയതെന്നും പണം എങ്ങിനെ കണ്ടെത്തുമെന്നും വ്യക്തമായി വിശദമാക്കിയായിരുന്നു ബജറ്റ് അവതരണം. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും എല്ലാ പദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ലഭ്യമായി. ഉദ്ദേശ്യം മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു മന്ത്രിയുടെ ബജറ്റ് അവതരണം. തൊഴില്‍, നവകേരള നിര്‍മ്മാണം എന്നിവയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ഊന്നല്‍ നല്‍കിയത്. ഇവ കൂടാതെ എല്ലാ ക്ഷേമ പെന്‍ഷനുകളും വീണ്ടും 100 രൂപ വീതം വര്‍ദ്ധിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും. അതുകൊണ്ട് ഇത് 1600 രൂപയായി ഉയര്‍ന്നു.

കോവിഡ് വാക്‌സിനേഷന്‍ കേരളത്തില്‍ പ്രധാന ഘടകമായതിനാലും പൊതുജന ആരോഗ്യത്തെ മുന്‍നിര്‍ത്തി ഏറ്റവും പേരെടുത്ത സംസ്ഥാനമായ കേരള സര്‍ക്കാരും വാക്‌സിനേഷന്‍ പരിപൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ 58 ലക്ഷം പേര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി എത്തിക്കുമെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പ്രസ്താവിച്ചു.

കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് പദ്ദതിയില്‍ പ്രകാരം ഈ വരുന്ന കാലഘട്ടത്തില്‍ വീണ്ടും ഒന്നര ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി ബജറ്റിനൊപ്പം പ്രസ്താവിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് 24 ഭവന സമുച്ചയങ്ങള്‍ കൂടി ഉടന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയേക്കും. കേരളത്തിന്റെ ആരോഗ്യമേഖല ഏറ്റവും ഉണര്‍ന്നു പ്രവര്‍ത്തിച്ച സന്ദര്‍ഭമായിരുന്നു ഇത്. ആരോഗ്യമേഖലയില്‍ ഇനിയും ഒരുപാട് പ്രവര്‍ത്തിക്കാര്‍ ആവശ്യമായി വരുന്നുവെന്ന് ഈ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കൊണ്ട് സര്‍ക്കാരിന് ബോധ്യമായി. ആ നിലയക്ക് ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി 4000 പുതിയ തസ്തികകള്‍ ഉറപ്പാക്കാന്‍ പി.എസ്.സി.യോട് ആവശ്യപ്പെടും.

കേരളത്തില്‍ ഇനിയും നികത്തപെടാതെ കിടക്കുന്ന തൊഴില്‍ മേഖലകള്‍ കണ്ടെത്തി പുതിയ 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കും. ഇതുകൂടാതെ വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായി 15000 കൊടി രൂപയുടെ പുതിയ കിഫ്ബി പദ്ധതികൂടി സര്‍ക്കാര്‍ നടപ്പിലാക്കും. ഇതിന്റെ പിന്‍ബലത്തില്‍ കേരളത്തിന്റെ മുഖഛായകൂടി മാറ്റിയെടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കാര്‍ഷിക മേഖലയ്ക്കും ഇത്തവണത്തെ ബജറ്റില്‍ വലിയ ആശ്വാസമാണ് നല്‍കിയത്. കാര്‍ഷിക ബില്ലിന്റെ പ്രശ്‌നങ്ങള്‍ രാജ്യത്തുടനീളം അലയടിക്കുന്ന അവസരത്തില്‍ ഇത് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാവുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു. റബ്ബറിന്റെ താങ്ങ് വില 170 രൂപയായും നാളികേര സംഭരണം 32 രൂപയായും നെല്ലിന്റെ സംഭരണ വില 28 രൂപയായും ഉയര്‍ത്തിയത് കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ച് മാത്രമാണ്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സുതാര്യമായ നടത്തപ്പിനും പൊതുജനങ്ങളിലേക്കുള്ള സ്ഥാപനങ്ങളുടെ കൃത്യമായ വ്യവഹാരങ്ങളും ആവശ്യങ്ങള്‍ക്കുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി നല്‍കാന്‍ ഈ ബജറ്റില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ താറുമാറായി കിടക്കുന്ന ചെറുകിട-മുഖ്യധാര റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുവാനും പുനര്‍നിര്‍മ്മിക്കുവാനും തീരുമാനിച്ചു. ഇതു പ്രകാരം 4530 റോഡുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പൊതുജനങ്ങള്‍ക്ക് കൊറോണയായതിനാല്‍ പലര്‍ക്കും തൊഴിലില്ലായ്മ വലിയൊരു പ്രശ്‌നമായിരിക്കുകയാണ്. തദവസരത്തില്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷകരിക്കും. 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമ വഴി 5 വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭിക്കത്തക്കരീയിലുള്ള ബൃഹത്പദ്ധതികള്‍ ആവിഷക്‌രിക്കും.

കൊറോണ കാലഘട്ടത്തിന്റെ ദുരിതം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അഞ്ചുകോടി ചിലവിട്ട് നടത്തിയ സൗജന്യ ക്ഷഭ്യക്കിറ്റ് വിതരണം കൊറോണാനന്തരം തുടരാന്‍ തീരുമാനിച്ചു. 15 രൂപയ്ക്ക് 10 കിലോ അരിനല്‍കാനും ഇതോടൊപ്പം ബജറ്റില്‍ തീരുമാനമായി. അതുപോലെ വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതിക്ക് വേണ്ടി 20 കോടി രൂപ പ്രത്യേകം നിക്കിവച്ചു. ഇതുമൂലം നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നുണ്ട്. ഇതോടൊപ്പം കേരളത്തിലെ തൊഴിലില്ലായ്മ അനുഭവിക്കുന്ന വനിതകളെ പരിഗണിച്ച് അവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആലോചിച്ചു നടപ്പിലാക്കും.

അധികം വൈകാതെ കേരളത്തിന്റെ കെ-ഫോണ്‍ പദ്ധതി ജൂലൈ മാസത്തോടെ നടപ്പില്‍ വരുത്താനാവുമെന്നാണ് മന്ത്രി തോമസ് ഐസക് ഉറപ്പിച്ചു പറയുന്നത്. ഇതോടൊപ്പം കേരളത്തെ നോളജ് എക്കോണമി ആക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിലും ഉന്നതമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു. അതില്‍ 1000 പുതിയ അധ്യാപക തസ്തികകള്‍ കൂടി അധികമായി അനുവദിച്ചത് വലിയൊരു മുന്നേറ്റമാണ്. ഇതെ കൂടാതെ ബി.പി.ല്‍െ വിഭാഗത്തിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സബ്‌സിഡിയോടെ ലാപ്‌ടോപ്പ് പദ്ധതിയും ഉന്നത വിദ്യാഭ്യാസ മേകലയില്‍ വിപുലമായ ബൃഹത്പദ്ധതികളും സര്‍ക്കാര്‍ നടപ്പില്‍ വരുത്തും.

നിലവിലുള്ള 800 ലധികം വരുന്ന അധ്യാപക ഒഴിവുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കും. ഇതെക്കൂടാതെ കോളേജുകളില്‍ 10 ശതമാനം അധികം അധ്യാപക സീറ്റുകള്‍ പ്രാബല്ല്യത്തില്‍ വരുത്തും. സര്‍വ്വകലാശാലകള്‍ക്ക് കിഫ്ബി വഴി 2000 കോടി രൂപയോഗം വികസനങ്ങള്‍ക്കായി വായ്പ അനുവദിക്കും. നിലവിലുള്ള ശ്രീനാരായണ ഗുരു സര്‍വ്വസലാശാലയ്ക്ക് ആസ്ഥാന മന്ദിരം പണിയാന്‍ തുക സര്‍ക്കാര്‍ കണ്ടെത്തും. ഇതുകൂടാതെ ഡോ.പല്‍പ്പുവിെേന്റ പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുവാനും സര്‍ക്കാര്‍ തീരുമാനം എടുത്തു.

ഇവയൊന്നും കൂടാതെ സര്‍വ്വകലാശാലകളില്‍ 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ കൂടെ തുടങ്ങാന്‍ ബജറ്റില്‍ തീരുമാനമായി. കൂടാതെ സര്‍വ്വകലാശാലകളില്‍ പുതിയ 197 ന്യൂ ജെന്‍ കോഴ്‌സുകള്‍ ആരംഭിക്കും. കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള സകൂളുകളുടെ അടിസ്ഥാന വികസനങ്ങള്‍ക്കായി 150 കോടി മാറ്റിവച്ചു.

ശാസത്രസാങ്കേതിക മേഖലയ്ക്ക വന്‍പദ്ധതികളാണ് സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റാട്ടപ്പുകള്‍ക്കായി കൂടുതല്‍ പദ്ധതികളും പുതിയ 2500 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി തുടങ്ങാനുള്ള തീരുമാനങ്ങളും 2000 ത്തോളം വരുന്നവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ഉറപ്പും കൂടാതെ ഐ.ടി. മേഖലയ്ക്ക് കൂടാതല്‍ തുക നല്‍കാനും ഇത്തവണത്തെ ബജറ്റില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബശ്രീ തൊഴിലുറപ്പു പദ്ധതികള്‍ക്കായി ഒരു തുക നീക്കിയിരുപ്പ് നടത്തി.

വ്യവസായ പുരോഗതിക്കായുള്ള വ്യവസാ ഇടനാഴികകള്‍ പ്രാവര്‍ത്തികമാക്കും. ഇതിനായി സര്‍ക്കാര്‍ പുതിയതായി സ്ഥലം ഏറ്റെടുക്കും. കയര്‍ കൈത്തറി, കശുവണ്ടി മേഖലകള്‍ക്ക് കൂടുതല്‍ കൈത്താങ്ങുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഈ ബജറ്റില്‍ ഉറപ്പു നല്‍കി. ഈ മേഖലയില്‍ പുതുതായി 10,000 പേര്‍ക്കു കൂടി തൊഴില്‍ സാധ്യത സര്‍ക്കാര്‍ കണ്ടെത്തുമെന്നും ബജറ്റ് അവതരണ സന്ദര്‍ഭത്തില്‍ തോമസ് ഐസക് പ്രഖ്യാപിച്ചു. കശുവണ്ടിയുടെ മുഴുവന്‍ ഗ്രാറ്റുവിറ്റി കൊടുത്തു തീര്‍ക്കുമെന്നും 1500 കോടി മത്സയ തൊഴിലാളിമേഖലയ്ക്ക നല്‍കുമെന്നും 10000 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു.

പട്ടികജാതി വര്‍ഗ കുടുംബങ്ങള്‍ കേരളത്തില്‍ എത്രയോ പേര്‍ ഇപ്പോഴും ഭവന രഹിതരായി കാണപ്പെടുന്നു. അവര്‍ക്കായി 52,000 പട്ടികജാതി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. കയര്‍ മേഖലയിലെ പുരോഗതികക്ക് വേണ്ടി 112 രൂപ കോടി നീക്കിയിരുപ്പ് നടത്തി. ടടൂറിസം മേഖലയിലും കാര്യപ്രസക്തമായ ബജറ്റ് ഗുണങ്ങള്‍ വെളിപ്പെട്ടു. ടൂറിസം മേഖലയില്‍ വികസനത്തിന്റെ ഭാഗമായി മൂന്നാറില്‍ ടൂറിസം ട്രെയിന്‍ പദ്ധതി പിണറായി സര്‍ക്കാരിന്റെ സമഗ്രമായ പരിഗണനയില്‍ ഉണ്ട്. ഇതോടൊപ്പം പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികളും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് 100 കോടി രൂപയുടെ പുനരധിവാസ പദ്ധതികളും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ പ്രവാസി ക്ഷേമ പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചു.

വയനാട്ടിലെ കാപ്പിക്കും താങ്ങുവില സര്‍ക്കര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളിലെയും അങ്കണവാടികളിലെയും പാചക തൊഴിലാളികള്‍, ആയമാര്‍ എന്നിവരുടെ അലവന്‍സില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. ആശ വര്‍ക്കര്‍മാരുടെ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിക്കും. ലൈബ്രറിയന്മരുടെ അലവന്‍സിലും വര്‍ധനവ് ഉണ്ടാവും. സി.ഡി.സെ് ചെയര്‍പേഴ്‌സണ്‍മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവരുടെയും ഓണറ്റോറിയവും വര്‍ധിപ്പിച്ചു.

ഏറെ നാളുകളായി പണി തുടങ്ങാതെയും പൂര്‍ത്തിയാക്കാതെയും കിടന്ിരുന്ന കോന്നി, ഇടുക്കി, പത്തനംതിട്ട എന്നിവടങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ അനുവദിക്കും. വയനാട്ടില്‍മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി 300 കോടി രൂപ അനുവദിച്ചു. പത്തനംതിട്ടിയിലെ ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആറന്മുളയിലെ സുഗതകുമാരിയുടെ വീട് സാഹിത്യ മ്യൂസിയമായി മാറ്റും. കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ലായി 1000 കോടി അനുവദിക്കും. പൊതുമരാമത്ത് വകുപ്പിലെ വിവിധ വികസനങ്ങള്‍ക്കായി 10000 കോടടി രൂപ അനുവദിച്ചു. പ്രളയ സെസ് എടുത്തുമാറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മുതല്‍ നടപ്പിലാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here