gnn24x7

അസമില്‍ വിവാഹത്തിന് മുന്‍പ് മതവും വരുമാനവും വ്യക്തമാക്കണമെന്ന് നിയമം വരുന്നു

0
204
gnn24x7

പട്‌ന: വിവാഹത്തിന് മുന്‍പ് വരന്റെയും വധുവിന്റെയും മതം ഏതാണെന്നും രണ്ടുപേരുടെയും വരുമാനവും കൃത്യമായി സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കണമെന്ന് പുതിയ നിയമം വരുത്താന്‍ അസം ഒരുങ്ങുകയാണ്. ഇതിന് വേണ്ടി ഒരു പുതിയ നിയമം തന്നെ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

എന്നാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിലേതുപോലെ അല്ല ഇതൊന്നും പക്ഷേ, ചെറിയ സാമ്യങ്ങള്‍ ഉണ്ടാവുമെന്ന് മന്ത്രി ഹിമന്ത ബശ്വ ശര്‍മ്മ പറഞ്ഞു. ഇത് ലൗ ജിഹാദിനെതിരെയോ, അല്ലെങ്കില്‍ മറ്റു മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടല്ല, മറിച്ച് രണ്ടുപേരുടെയും വരുമാനവും വിദ്യാഭ്യാസവും മറ്റു കുടുംബ വിവരങ്ങളും എല്ലാം നിയമപ്രകാരം രേഖപ്പെടുത്തണം.

ചില സന്ദര്‍ഭങ്ങളില്‍ വിവാഹത്തിന് ശേഷമാാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ യഥാര്‍ത്ഥ സ്ഥിത പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. ഇതുമൂലം ഇരു വിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാര്യങ്ങളുടെ സധ്യത ലഘുകരിക്കാനാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here