gnn24x7

ശബരിമല ശാസ്താവിനെ ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കൂട്ടിയേക്കും

0
190
gnn24x7

പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് നല്‍കാമെന്നാണ് തീരുമാനം. നിയന്ത്രണവിധേയമായിട്ടായിരിക്കും എങ്കിലും ദര്‍ശനം അനുവദിക്കുന്നത്. മുന്‍പ് തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്ന സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്ന് മുന്‍പേ തന്നെ തിരുവിതാംകൂര്‍ ദേവസ്വം അഭ്യര്‍ത്ഥിച്ചിരുന്നു.

കണക്കുകള്‍ പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തരെ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ചവരെ അനുവദിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും 2000 പേരെ വരയും അനുവദിക്കും. ഇതായിരുന്നു ഇപ്പോള്‍ തുടര്‍ന്നു പോവുന്ന രീതി. എന്നാല്‍ ഒരു ദിവസം പരമാവധി 10,000 പേരെ വരെ ആവാം എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഡിസംബര്‍ 15 ന് ഇതെക്കുറിച്ച് കൂടുല്‍ വിശദമായി തീരുമാനങ്ങള്‍ എടുത്തേക്കും.

(ഫോട്ടോ: -സി.സുനില്‍കുമാര്‍, മാതൃഭൂമി ന്യൂസ്)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here