എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ച് കോടതി. 48കാരനായ പ്രതി വിക്ടർ ഷെറലിന്റെ വധശിക്ഷയാണ് ബെലറസ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്. സംഭവസമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മ നതാലിയ കോൽബിന് 25 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് 26 കാരിയായ നതാലിയക്ക് വിധിച്ചിരിക്കുന്നത്.
2018 ലായിരുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കുടുംബ സുഹൃത്തായ വിക്ടറുമൊത്ത് നതാലിയ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷ് കറികത്തി ഉപയോഗിച്ച് നതാലിയയുടെ എട്ടുമാസം പ്രായമുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമർദ്ദനത്തിനു ശേഷമായിരുന്നു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞു.
സംഭവസമയത്ത് നതാലിയയുടെ ഭർത്താവ് മറ്റു രണ്ട് മക്കളും വീട്ടിലില്ലായിരുന്നു. അവർ പുറത്തു പോയ തിരിച്ചു വന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുഖ്യപ്രതിയായ വിക്ടറിന് കീഴ്ക്കോടതി വധശിക്ഷയാണ് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയെങ്കിലും ക്രൂരകൃത്യം നടത്തിയ ആളുടെ ശിക്ഷ മേൽക്കോടതിയും ശരിവയ്ക്കുകയായിരുന്നു.
മുട്ടുകുത്തി നിർത്തി തലയ്ക്ക് പിന്നിൽ നിറയൊഴിച്ചാണ് ബലാറസിൽ വധശിക്ഷ നടപ്പാക്കുന്നത്.