gnn24x7

ഡോക്ടറല്ല, ചികിത്സ നടത്തിയിരുന്നത് ആകെ പഠിച്ച ബ്യൂട്ടീഷന്‍ കോഴ്‌സിൻറെ അടിസ്ഥാനത്തിൽ മാത്രം: മോണ്‍സന്‍

0
670
gnn24x7

കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് ഡോക്ടര്‍ പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്‍സന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ളവര്‍ മോണ്‍സണില്‍ നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മോണ്‍സനെ മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കി. കോടതി ഈ മാസം ഒമ്പത് വരെ മോണ്‍സനെ റിമാന്‍ഡിലാക്കി.എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈബ്രാഞ്ച് അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

gnn24x7